നദീജല ചര്‍ച്ച ഉടനെ: ഉമ്മന്‍ചാണ്ടി
ചെന്നൈ: കേരളവും തമിഴ്നാടും തമ്മിലുളള നദീജലക്കരാര്‍ സംബന്ധമായ നാലാംവട്ട ചര്‍ച്ചകള്‍ എത്രയും വേഗമാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ നിന്നും ചെന്നൈയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
നാലാംവട്ട ചര്‍ച്ചകള്‍ക്കുള്ള തീയതി ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. ചര്‍ച്ചകളില്‍ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണു കരുതുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കും എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആഗ്രഹം.
കേരളത്തിലെ സുനാമി ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേണ്ടതുപോലെ നടക്കുന്നുണ്ട്. സംസ്ഥാനം ഒരാഴ്ചക്കകം പഴയ അവസ്ഥയിലാകുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിനെ വച്ചുനോക്കുമ്പോള്‍ കേരളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കുറവാണെന്നും മത്സ്യബന്ധന ഉപകരണങ്ങളാണ് കൂടുതലും നശിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications