Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം മേഖല വീണ്ടും സജീവമാവുന്നു

കൊച്ചി: സുനാമി ദുരന്തത്തെ തുടര്‍ന്ന് നിര്‍ജീവമായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമാവുന്നു. മറ്റ് സുനാമി ബാധിത പ്രദേശങ്ങളേക്കാള്‍ കേരളത്തിലേക്ക് വരാനാണ് വിദേശ വിനോസഞ്ചാരികള്‍ താത്പര്യം കാണിക്കുന്നത്.

വിനോദസഞ്ചാരികളുമായി മൂന്ന് ഉല്ലാസകപ്പലുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഹെബ്രീഡിയന്‍ സ്പിരിറ്റ് എന്ന കപ്പല്‍ ശ്രീലങ്കയിലേക്കുള്ള യാത്ര റദ്ദാക്കിയാണ് കൊച്ചിയിലെത്തിയത്.

മറ്റൊരു കപ്പലായ മിനര്‍വ 2 ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പോവാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയാണ് കപ്പല്‍ കൊച്ചിയിലെത്തിയത്.

34 വിനോദസഞ്ചാരികളുമായി മറ്റൊരു കപ്പല്‍ ജനവരി ഒമ്പത് ഞായറാഴ്ച കൊച്ചിയിലെത്തി. തിങ്കളാഴ്ച ഈ കപ്പല്‍ കൊച്ചി വിടും.

കേരളത്തിലെ കടലോരങ്ങളും കായലുകളും സുരക്ഷിതമാണെന്ന് ടിവി ചാനലുകളിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രചാരണം നടത്തുന്നുണ്ട്. കേരളത്തിലെ കടലോരങ്ങളും കായലുകളും സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് ബിബിസി, സിഎന്‍എന്‍, നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ എന്നിവയെ വിനോദസഞ്ചാര വകുപ്പ് സമീപിച്ചിട്ടുണ്ട്.

ഡിസംബര്‍ 26ന് സുനാമി ദുരന്തമുണ്ടായതിന് ശേഷം സംസ്ഥാനത്തെ ടൂറിസ്റ് ബുക്കിംഗുകളില്‍ 10 ശതമാനം റദ്ദാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+