Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവവിധിക്കു മുന്നില്‍ സുനാമി തോറ്റു

കൊല്ലം: ദൈവം കൂട്ടിച്ചേര്‍ത്തവരെ വേര്‍പെടുത്താന്‍ സുനാമിക്കാവില്ലെന്നതിനു തെളിവായിരുന്നു 21കാരിയായ സിന്ധിയുടെ കഴുത്തില്‍ ക്രിസ്റഫര്‍ മിന്നു ചാര്‍ത്തിയ നിമിഷം.

അഴീക്കലിലുണ്ടായ സുനാമി ദുരന്തത്തില്‍ മുടിനാരിഴക്കാണ് സിന്ധിക്കു ജീവന്‍ തിരിച്ചുകിട്ടിയത്. തിരകളില്‍പെട്ട് ഒഴുകിപ്പോയ സിന്ധിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സിന്ധി തിരകളില്‍ പെട്ട സമയത്താകട്ടെ ക്രിസ്റഫറിന്റെ വീട്ടില്‍ ഇവരുടെ രണ്ടുപേരുടെയും വിവാഹനിശ്ചയച്ചടങ്ങു നടക്കുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് വിവാഹനിശ്ചയച്ചടങ്ങിന് ക്രിസ്റഫറിന്റെ വീട്ടിലേക്കു പോയിരുന്ന സിന്ധിയുടെ പിതാവ് തിരിച്ചെത്തിയപ്പോള്‍ കണ്ടത് തിരയെടുത്ത് തീരവും വീടുമാണ്. വിവാഹത്തിനു കരുതി വച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. മറ്റുള്ളവരെ പോലെ ഇവരും ഓച്ചിറയിലെ ദുരിതാശ്വാസക്യാമ്പിലെത്തി.

നിശ്ചയിച്ച വിവാഹത്തിനു സമ്മതമാണെന്ന് ക്രിസ്റഫര്‍ പിന്നീട് ഇവരെ അറിയിക്കുകയായിരുന്നു. ഇക്കാര്യമറിഞ്ഞ കൊല്ലം രൂപത വിവാഹച്ചെലവിനായി 25,000 രൂപ സിന്ധിയുടെ വീട്ടുകാര്‍ക്കു നല്‍കി.

കൊല്ലത്തെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ നാട്ടുകാരടക്കമുള്ളവര്‍ സിന്ധിക്ക് അനുഗ്രഹങ്ങള്‍ നേരാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+