പലസ്തീന്‍: മഹ്മൂദ് അബ്ബാസിന് ഉജ്വലവിജയം
റമല്ല: പലസ്തീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫത്താ കക്ഷിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ അബു മാസന്‍ എന്ന മഹ്മൂദ് അബ്ബാസിന് ഉജ്വലവിജയം.
തന്റെ വിജയം യാസര്‍ അറാഫത്തിനും ഇസ്രയേലുമായുള്ള പോരാട്ടത്തില്‍ മരിച്ച പലസ്തീന്‍കാര്‍ക്കും സമര്‍പ്പിക്കുന്നതിനായി മഹ്മൂദ് അബ്ബാസ് പറഞ്ഞു. പലസ്തീന്‍ ജനതക്ക് സുരക്ഷിതത്വവും നല്ല ജീവിതവും ഉറപ്പുവരുത്തുക എന്നത് വിഷമമേറിയ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പിലെ വിജയിയുമായി ചര്‍ച്ച നടത്താമെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ആരിയല്‍ ഷാരോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറഫാത്തിന്റെ അനുയായിയാണെങ്കിലും മിതവാദിയായ അറിയപ്പെടുന്ന അബ്ബാസ് നാല് വര്‍ഷം മുമ്പ് സ്തംഭിച്ച സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്ന അഭിപ്രായക്കാരനാണ്.
തീവ്രവാദികളുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ചര്‍ച്ചയിലൂടെ ജനാധിപത്യ പലസ്തീന്‍ യാഥാര്‍ഥ്യമാക്കാമെന്ന അബ്ബാസിന്റെ നിലപാടിനോട് പലസ്തീന്‍ ജനതയിലെ പകുതിയോളം പേര്‍ക്ക് യോജിപ്പാണെന്നാണ് അഭിപ്രായ വോട്ടെടുപ്പിലെ കണ്ടെത്തല്‍.












Click it and Unblock the Notifications