കാഞ്ചി ശങ്കരാചാര്യര്‍ ഇന്ന് ജയില്‍ മോചിതനാവും
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി ജനവരി 11 ചൊവ്വാഴ്ച ജയില്‍മോചിതനായേക്കും.
ശങ്കരാചാര്യരെ വെല്ലൂര്‍ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ സുഷമാ സ്വരാജിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ മഠത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി വിലക്കിയതിനാല്‍ ശങ്കരാചാര്യര്‍ എങ്ങോട്ടു പോവുമെന്ന് വ്യക്തമല്ല. ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി അറസ്റിലായതോടെ കാഞ്ചി മഠത്തില്‍ ആചാര്യന്‍മാര്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
അതിനിടെ ജയേന്ദ്ര സരസ്വതി ജയിലില്‍ നിന്ന് പുറത്തുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീന് സംരക്ഷണം നല്‍കണമെന്ന് ശങ്കരരാമന്റെ കുടുംബം പൊലീസിനോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications