Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കരാചാര്യര്‍ കലവിയില്‍ പൂജകള്‍ നടത്തും

കാഞ്ചീപുരം: കാഞ്ചി മഠത്തിലെ ദൈനംദിന പൂജകള്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി കലവിയില്‍ വച്ച് നടത്തുമെന്ന് മഠത്തിന്റെ പുതിയ മാനേജര്‍ പൊള്ളാച്ചി മാധവന്‍ അറിയിച്ചു.

ചന്ദ്രമൗലീശ്വര വിഗ്രഹമുള്‍പ്പെടെ ദൈനംദിന പൂജക്ക് വേണ്ട അവശ്യസാമഗ്രികള്‍ മഠത്തില്‍ നിന്ന് കലവിയിലെത്തിച്ചു. ജനവരി 11 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വെല്ലൂര്‍ ജയിലില്‍ നിന്നും മോചിതനാവുന്ന ജയേന്ദ്ര സരസ്വതി കലവിയില്‍ താമസിക്കുമെന്ന് മഠം മാനേജര്‍ അറിയിച്ചു.

കാഞ്ചി മഠത്തിന്റെ ഒരു ശാഖ കലവിയിലുണ്ട്. കാഞ്ചി മഠത്തിന്റെ പരേതനായ പരമാചാര്യര്‍ ഇവിടെ ഇടയ്ക്കിടെ താമസിക്കാറുണ്ട്. പല സന്യാസികളും കലവിയിലെത്തിച്ചേരുമെന്ന് മാധവന്‍ പറഞ്ഞു.

അതിനിടെ ശങ്കരാചാര്യര്‍ക്ക് ജാമ്യം ലഭിക്കുന്നതിനുള്ള ഔദ്യോഗികമായ നടപടികള്‍ മഠം അധികൃതര്‍ പൂര്‍ത്തിയാക്കി. മോചനത്തിന് ആവശ്യമായ രേഖകള്‍ മഠത്തിന്റെ അഭിഭാഷകര്‍ വെല്ലൂര്‍ ജയിലില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+