വിജയേന്ദ്ര സരസ്വതിയെ റിമാന്‍ഡ് ചെയ്തു
കാഞ്ചീപുരം: അറസ്റിലായ കാഞ്ചി ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്രസരസ്വതിയെ 15 ദിവസം ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തുകൊണ്ട് കാഞ്ചീപുരം ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് സി. ഉത്തമരാജന്‍ തിങ്കളാഴ്ച ഉത്തരവിട്ടു.
ഉത്തരവിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് വിജയേന്ദ്ര സരസ്വതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് വിജയേന്ദ്ര സരസ്വതിയെ തമിഴ്നാട് പൊലീസ് അറസ്റു ചെയ്തത്. ഈ കേസില്‍ സുപ്രീംകോടതി കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്ക് ജാമ്യമനുവദിച്ച അന്നുതന്നെയാണ് സഹമഠാധിപതിയുടെ അറസ്റ്.












Click it and Unblock the Notifications