Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്: ആശങ്ക അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി

ദില്ലി: കാഞ്ചി മഠത്തിലെ ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നാല് ദിവസം മുമ്പ് താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വിജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്തതില്‍ പ്രതിഷേധവുമായി തന്നെ കണ്ട മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി, ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി, മുന്‍രാഷ്ട്രപതി വെങ്കിട്ടരാമന്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

മഠത്തിലെ ആചാര്യന്‍മാരില്‍ ഒരാളാകണം പൂജകള്‍ നിര്‍വഹിക്കേണ്ടതെന്ന നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ചട്ടം ലംഘിക്കപ്പെടുമെന്നതിനാലാണ് അറസ്റില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തയച്ചത്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ വച്ച് ജയലളിതയെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാഞ്ചി ശങ്കരാചാര്യര്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച ദിവസം തന്നെ ജൂനിയര്‍ ശങ്കരാചാര്യരെ അറസ്റ് ചെയ്തതില്‍ തങ്ങള്‍ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കാഞ്ചി ശങ്കരാചാര്യര്‍ക്ക് ജാമ്യം കിട്ടിയതിലുള്ള തമിഴ്നാട് സര്‍ക്കാരിന്റെ രോഷം പ്രകടിപ്പിക്കാനാണ് അറസ്റെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+