Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കരാചാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ സുപ്രിം കോടതിയില്‍ നിന്നും രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയ കാഞ്ചി ശങ്കരാചാര്യര്‍ മൂന്നാമതൊരു കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി.

2004 ആഗസ്ത് മൂന്നിന് ചെന്നൈയില്‍ ക്ഷേത്രപൂജാരിയായ തിരുകോഷ്ടിയൂര്‍ മഹാദേവനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. ഈ കേസില്‍ വധശ്രമക്കുറ്റത്തിന് അറസ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ ജനവരി 12 ബുധനാഴ്ച കോടതി വാദം കേള്‍ക്കും.

തന്നെ പീഡിപ്പിക്കാനും അപമാനിക്കാനുമായി കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ശങ്കരാചാര്യരുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന് ജയേന്ദ്ര സരസ്വതിയുടെ അഭിഭാഷകന്‍ കെ. എസ്. ദിനകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+