അറസ്റ്: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി
ദില്ലി: കാഞ്ചി മഠത്തിലെ രണ്ട് സ്വാമിമാരെയും അറസ്റ് ചെയ്തതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
രണ്ട് സ്വാമിമാരും പ്രതികളാക്കപ്പെട്ട ശങ്കരരാമന്‍ വധക്കേസിലെ നടപടിക്രമങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നും ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.
കേസില്‍ കേന്ദ്രം കള്ളക്കളി കളിക്കുകയാണെന്നും കേന്ദ്രം പ്രശ്നത്തെ ഗൗരവത്തോടെ കാണുന്നുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.












Click it and Unblock the Notifications