Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്: ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈ: കാഞ്ചി മഠത്തിലെ ഇളയ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്തതിനെ ന്യായീകരിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയച്ചു.

കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി മഠത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇളയ ശങ്കരാചാര്യരെയും അറസ്റ് ചെയ്യുന്നത് മഠത്തിലെ ആചാര്യന്‍മാരില്‍ ഒരാളാവണം പൂജകള്‍ നടത്തേണ്ടതെന്ന ചട്ടം ലംഘിക്കപ്പെടുന്നതിന് കാരണമാവുമെന്ന ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയലളിത കത്തയച്ചത്.

രണ്ട് സ്വാമിമാരും മഠത്തില്‍ നിന്നു വിട്ടുനിന്ന സംഭവം മുമ്പുമുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് ഇളയ ശങ്കരാചാര്യരെ അറസ്റ് ചെയ്യുന്നത് മഠത്തിലെ പൂജകള്‍ മുടങ്ങാന്‍ കാരണമാവുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ജയലളിത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രണ്ട് സ്വാമിമാരും കാഞ്ചി മഠത്തില്‍ നിന്ന് വിട്ടുനിന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് സ്വാമിമാരും മഠത്തില്‍ ഇല്ലാത്തപ്പോള്‍ പൂജകള്‍ പതിവുപോലെ നടത്താറുണ്ട്. രണ്ട് സ്വാമിമാരും അറസ്റിലാവുന്നത് പൂജകള്‍ നടത്തുന്നതു സംബന്ധിച്ച പാരമ്പര്യം ലംഘിക്കപ്പെടുന്നതിന് കാരണമാവുമെന്ന ആശങ്ക അതുകൊണ്ടുതന്നെ അടിസ്ഥാനരഹിതമാണ്.

നവംബര്‍ 11ന് ജയേന്ദ്ര സരസ്വതി അറസ്റ് ചെയ്യപ്പെടുമ്പോള്‍ അദ്ദേഹവും ഇളയ ശങ്കരാചാര്യരും ഹൈദരാബാദിന് സമീപമുള്ള മെഹ്ബൂബ് നഗറിലായിരുന്നു. നവംബര്‍ 11ന് ഏതാനും ദിവസം മുമ്പുതന്നെ ഇരുവരും കാഞ്ചി മഠത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ശങ്കരാചാര്യരുടെ അറസ്റിന് ശേഷം ഏതാനും ദിവസം കഴിഞ്ഞു മാത്രമാണ് ഇളയ ശങ്കരാചാര്യര്‍ കാഞ്ചി മഠത്തിലേക്ക് മടങ്ങിയത്. രണ്ട് സ്വാമിമാരും മഠത്തിലില്ലാത്തത് പൂജകളെ ബാധിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും സ്വാമിമാരുടെ അറസ്റിനെ ജനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ജയലളിത കത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+