മലയാളികള്‍ കാപട്യക്കാര്‍: എ.കെ ആന്‍ണി
തിരുവനന്തപുരം: മലയാളികള്‍ കാപട്യമുള്ളവരും എല്ലാപ്രശ്നങ്ങളിലും രണ്ടുതരം നിലപാടുകള്‍ സ്വീകരിക്കുന്നവരുമാണെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി. അന്തരിച്ച എല്‍ഡിഎഫ് നേതാവ് ഇ.കെ നായനാരെക്കുറിച്ച് ജോണി ലൂക്കോസും പിരപ്പന്‍കോട് മുരളിയും എഴുതിയ പുസ്തകങ്ങളുടെ പ്രകാശനകര്‍മം നിര്‍വഹിക്കുമ്പോഴാണ് ആന്റണി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നാം വിശാലമനസ്കരും ജനാധിപത്യവാദികളും പുരോഗമന ചിന്താഗതിക്കാരുമാണെന്ന് നമ്മള്‍ കരുതുന്നു. മറ്റുള്ളവര്‍ ഈ രീതിയില്‍ പെരുമാറണമെന്നാഗ്രഹിക്കുമ്പോഴും സ്വാര്‍ത്ഥരായിത്തന്നെ നമ്മള്‍ ജീവിക്കുന്നു.
തന്റെ ആഗ്രഹം പോലെ എല്ലാ പ്രശ്നങ്ങളും സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ നായനാര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മഹത്വമാണ് കാണിക്കുന്നത്. ഈ ഭാഗ്യം കേരളത്തില്‍ എല്ലാവര്‍ക്കും ലഭിക്കില്ല. പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് തനിക്കു നേരിടേണ്ടി വന്ന പരിണിത ഫലങ്ങള്‍ എന്തൊക്കയൊണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications