കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്യു എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനടക്കം 31 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പന്ത്രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്ന പുനഃസംഘടനയുടെ രണ്ടാംഘട്ട വികസനമാണ് ഇപ്പോള്‍ നടന്നത്.

ജയഡാളി, ബിജോയ്ബാബു എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. രണ്ട് വൈസ് പ്രസിഡന്റുമാരെ പുന:സംഘടനയുടെ ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്നു. ഷെറീന്‍ വര്‍ഗീസ്, അജീസ്ബെന്‍ മാത്യു എന്നിവരെ ജനറല്‍സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഇതോടെ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 16 ആയി.

പഴയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.

എം.ബി.സജി, മഹേഷ്, ബിനു സി. തമ്പാന്‍, ജോബു ടി.സി.ജോസഫ്, സുനില്‍കുമാര്‍, സവിന്‍ സത്യന്‍, ഷംജിത്ത്, വി.കെ.ജോഷി, ബയാട്രിസ് ഫെറിയ, അജയ് വി.പിള്ള, ജെയ്സണ്‍ മാത്യു, ശ്രീജേഷ്, സി.കെ.രാജേഷ്, പി.വി.സുരേഷ്, എസ്.ഇ.സഞ്ജയ്ഖാന്‍, എ.പ്രസാദ്, നൗഷാദ്, ടി.ജി.സുനില്‍, കെ.സുധീര്‍, ജൂലി ജൂള്‍, മുഹമ്മദ്റാഫി, ഇന്ദ്രജിത്ത്, ഫെയ്സല്‍ ചാലില്‍, രാംശങ്കര്‍, കെ.രാജേഷ്, ശ്രീജി ജോസഫ്, ജെയ്സണ്‍ കുര്യന്‍, ജെയിംസ് മാത്യു, ഹെലന്‍ ബാബു, മനു ജി. രാജന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

ജനുവരിയില്‍ നടക്കുന്ന മൂന്നാംഘട്ട പുനസംഘടനയിലൂടെ ജില്ലാ സെക്രട്ടറിമാരുടെയും താലൂക്ക്- ബ്ലോക്ക് ഭാരവാഹികളുടെയും തിരഞ്ഞെടുപ്പു നടക്കുമെന്ന് സംസ്ഥാനപ്രസിഡന്റ് വിഷ്ണുനാഥ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X