വ്യവസായങ്ങളെ എതിര്‍ക്കുന്നതു ശരിയല്ല
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം അവയ്ക്കെതിരെ തിരിയുന്ന പ്രവണത നന്നല്ലെന്ന് വ്യാവസായിക വകുപ്പു മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്. വ്യവസായവും പരിസ്ഥിതി പ്രശ്നങ്ങളും തമ്മിലുള്ള ബന്ധവും പരിഹാരവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഒരു വ്യവസായം തുടങ്ങാന്‍ അനുവാദം കൊടുക്കുന്നതിനു മുന്‍പ് ഇതുസംബന്ധിച്ച എല്ലാ വശങ്ങളും പരിശോധിക്കണം. വ്യവസായം തുടങ്ങിയ ശേഷം സ്ഥാപനത്തെ എതിര്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
വ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല, ആശുപത്രികളും വാഹനങ്ങളും നഗരങ്ങളില്‍ നിന്നു പുറംതള്ളുന്ന മാലിന്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നം ഒരു ആഗോളപ്രശ്നമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications