തീരദേശവാസികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി
തിരുവനന്തപുരം: തീരദേശവാസികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതിനായി എട്ടംഗസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ജനവരി 11 ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സുനാമി ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ ഉടന്‍ അനുവദിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ റവന്യുമന്ത്രി കെ. എം. മാണി, കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ, ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications