Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ജയരാജന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി

ദില്ലി: കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സുപ്രിം കോടതി അസാധുവാക്കി. ഇതോടെ കൂത്തുപറമ്പ് എംഎല്‍എ പി. ജയരാജന് നിയമസഭാംഗത്വം നഷ്ടമായി.

കൂത്തുപറമ്പ് എംഎല്‍എ ആയ പി. ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും അതിനാല്‍ ജയരാജന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമുള്ള എതിര്‍സ്ഥാനാര്‍ഥിയുടെ വാദം സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സിപിഎം നേതാവായ ജയരാജന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ പി. പ്രഭാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് ജനവരി 11 ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്.

തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ജയരാജന്‍ ഒരു ക്രിമിനല്‍ കിേല്‍ ശിക്ഷിക്കപ്പെട്ടിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഭാകരന്‍ കേസ് നല്‍കിയത്. പല കേസുകളിലായി മൊത്തം 29 മാസത്തേക്ക് ജയരാജന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പല കേസുകളായി വേര്‍തിരിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ താഴെയാണ് ശിക്ഷയെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അത് ബാധിക്കുന്നില്ലെന്നും ജയരാജന്‍ വാദിച്ചെങ്കിലും ഇത് ഭരണഘടനാ ബെഞ്ച് അംഗീകരിച്ചില്ല.

അഞ്ചം ഭരണഘടനാ ബെഞ്ചില്‍ ജസ്റിസ് കെ. ജി. ബാലകൃഷ്ണന്‍ ഒരു വാദമുഖത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+