Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദമില്ലെങ്കില്‍ വക്കത്തെ അറിയില്ല: കരുണാകരന്‍

തിരുവനന്തപുരം: ധനകാര്യ മന്ത്രി വക്കം പുരുഷോത്തമനെപ്പോലുള്ളവര്‍ വിവാദപ്രസ്താവനകള്‍ നടത്തിയില്ലെങ്കില്‍ അത്തരക്കാരെ ജനങ്ങള്‍ അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ചോദിച്ചു.

സുനാമി ദുരിതാശ്വാസത്തിന് വേണ്ടി പത്രങ്ങള്‍ പിരിച്ചെടുക്കുന്ന സംഖ്യ പ്രധാനമന്ത്രിയെ ഏല്‍പിക്കുന്നതിനെതിരെ വക്കം നടത്തിയ പരാമര്‍ശം പത്രലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു ദേശീയദുരന്തം എന്ന നിലയില്‍ സുനാമി ദുരന്തത്തെ കണ്ടതുകൊണ്ടും ഇന്ത്യ ഒന്നാണെന്ന ബോധം നിലനിര്‍ത്തിക്കൊണ്ടുമാണ് ചില പത്രങ്ങള്‍ സംഭാവന സ്വീകരിക്കുന്നതെന്നും അതിനെ ഒരു കോണ്‍ഗ്രസ് മന്ത്രിതന്നെ പരസ്യമായി വിമര്‍ശിക്കുന്നതിനോട് യോജിക്കുന്നുണ്ടോയെന്നും വാര്‍ത്താലേഖകര്‍ കരുണാകരനോട് ചോദിച്ചു.

വക്കം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന്റെ സ്വഭാവം വച്ച് പറയാനാവില്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ആളുകള്‍ ഇതെല്ലാം അറിയുമോയെന്നും കരുണാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത സുനാമി ദുരിതാശ്വാസത്തിനുള്ള ധനസമാഹരണം നടത്തുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും യോഗത്തിലാണ് മാധ്യമങ്ങളുടെ ഫണ്ട് സമാഹരണത്തിനെതിരെ വക്കം പുരുഷോത്തമന്റെ പ്രതികരണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+