Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളായ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു

തിരുവനന്തപുരം: പാകിസ്ഥാന്‍ ജയിലില്‍ ഒരു വര്‍ഷത്തോളമായി തടവിലായിരുന്ന മലയാളികളായ ആറ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.

അഞ്ചുതെങ്ങ് സ്വദേശികളായ ജോബോയ് പാസ്കാസ്, യേശുദാസന്‍ രാജു, ജോസഫ് വിന്‍സന്റ്, കുമ്പളം സ്വദേശികളായ സ്റാന്‍ലി അലോഷ്യസ്, വിന്‍സന്റ് ജോസഫ്, ജോസ് വര്‍ഗീസ് എന്നിവരെയാണ് പാക് ജയിലില്‍ നിന്നും വിട്ടത്. കഴിഞ്ഞ മെയില്‍ മസ്കറ്റില്‍ നിന്നും പുറപ്പെട്ട ബോട്ട് പാകിസ്ഥാന്റെ അധീനതയിലുള്ള സമുദ്രഭാഗത്ത് എത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ തീരദേശ സേന ഇവരെ അറസ്റ് ചെയ്തത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദത്തെയും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മനുഷ്യാവകാശ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെയും തുടര്‍ന്നാണ് ഇവരെ പാകിസ്ഥാന്‍ മോചിപ്പിച്ചതെന്ന് മത്സ്യത്തൊഴിലാളി ലോകഫോറം നേതാവ് തോമസ് കോച്ചേരി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തടവിലായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു.

പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ബി. എന്‍. കുട്ടി, ഫാ. ഗുള്‍ഫാം എന്നിവരും പാകിസ്ഥാന്‍ ഫിഷര്‍ഫോക്ക് ഫെഡറേഷനും മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രമിച്ചിരുന്നുവെന്ന് കോച്ചേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+