പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍
കാസര്‍ഗോഡ്: സംസ്ഥാനത്ത് 2005 സെപ്റ്റംബറില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് മന്ത്രി കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു. കേരളവികസനപദ്ധതിയുടെ കീഴില്‍ നിര്‍മിച്ച ചെറുകടവിനെയും വലയംകുഴിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള നിര്‍ദേശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ജനപങ്കാളിത്തത്തോടു കൂടി നടത്തുന്ന കുടുംബശ്രീ പോലുള്ള പദ്ധതികളുടെ പ്രാധാന്യം ഏറിവരികയാണ്. ഇതുപോലുള്ള പദ്ധതികള്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications