കേസ് നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു തന്നെ താന്‍ ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്നും ഇക്കാര്യത്തില്‍ വരണാധികാരിയുടെ തീരുമാനം ശരിയല്ലെന്നും താന്‍ വ്യക്തമാക്കിയിരുന്നതായി കൂത്തുപറമ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി. പ്രഭാകരന്‍ പറഞ്ഞു.
ജയരാജനെതിരെ താന്‍ നല്‍കിയ അപേക്ഷ തള്ളിയപ്പോള്‍ തന്നെ കോടതിയില്‍ കേസ് നല്‍കുമെന്ന് അധികൃതരെ അറിയിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കൂത്തുപറമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് സുപ്രിം കോടതി റദ്ദാക്കിയതിനെ കുറിച്ച് ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്ന് പി. ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications