കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി: സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: ജോലിഭാരം കൂടിയതു കൊണ്ടാണ് പിഎസ്സിയില്‍ 12 പുതിയ അംഗങ്ങളെ നിയമിച്ചതെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പുതിയ പിഎസ്സി അംഗങ്ങളെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തു സാമൂഹ്യപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതു കാരണം വിവിധ സര്‍ക്കാര്‍ ജോലികളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം വൈകുകയാണെന്നും സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ സഹായിക്കാനായാണ് പുതിയ അംഗങ്ങളെ നിയമിച്ചതെന്നും ചീഫ് സെക്രട്ടറി ബാബു ജോസഫ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പുതുതായി നിയമിച്ചവരില്‍ ആറു പേര്‍ കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് അംഗങ്ങള്‍ ഭരണഘടനയിലെ 316-ാം വകുപ്പ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന ഹര്‍ജിയിലെ പരാമര്‍ശം ശരിയല്ല. നിയമമനുസരിച്ച് സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍ 10 വര്‍ഷം ജോലി ചെയ്തവര്‍ക്ക് പിഎസ്സി അംഗങ്ങളാകാം. സര്‍ക്കാരിന് പിഎസ്സിയില്‍ അംഗങ്ങളെ നിയമിക്കാനുള്ള അര്‍ഹതയില്ലെന്ന വാദവും ശരിയല്ല. പിഎസ്സി അംഗങ്ങളുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. നിയമവിധേയമായിത്തന്നെയാണ് അംഗങ്ങളെ നിയമിച്ചത്.

രാഷ്ട്രീയ ബന്ധങ്ങളുള്ളവരെ അംഗങ്ങളാക്കുന്നതിന് നിയമതടസമില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി. ജെ. ചന്ദ്രചൂഢന്‍, കോണ്‍ഗ്രസ് നേതാവ് കെ. ജി. അടിയോടി തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ പിഎസ്സി അംഗങ്ങളായിരുന്ന കാര്യവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതുതായി നിയമിതരായ പുതിയ അംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്ത് ജോമോന്‍ മറ്റൊരു പരാതി കൂടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X