Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ ഐ ഗ്രൂപ്പ് പ്രവേശനം തീരുമാനിച്ചില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് നാലാംഗ്രൂപ്പില്‍ കെ.സുധാകന്‍ എം.എല്‍.എയെ അനുകൂലിക്കുന്നവര്‍ ഐഗ്രൂപ്പില്‍ ലയിക്കുന്നതിനെക്കുറിച്ചു ആലോചിക്കാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.

നാലാംഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന വയലാര്‍ രവിയോടുണ്ടായ അഭിപ്രായവ്യത്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഐഗ്രൂപ്പില്‍ ചേരാനുള്ള ആലോചനയിലേക്ക് സുധാകരപക്ഷത്തെ നയിച്ചത്.

സുധാകരന്റെ നേതൃത്വത്തില്‍ നടന്ന നേതൃയോഗത്തില്‍ കണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സണ്ണിജോസഫും ജില്ലകളില്‍നിന്നുള്ള ഗ്രൂപ്പുപ്രതിനിധികളും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും അടക്കം 700-ലധികംപേര്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ ഏകാഭിപ്രായം രൂപീകരിക്കാനാവാതിരുന്നതിനാല്‍ സുധാകരന്റെ നേതൃത്വത്തിലുള്ള 25 അംഗ കമ്മിറ്റിയെ തീരുമാനമെടുക്കാനായി യോഗം ചുമതലപ്പെടുത്തി. ഈ കമ്മിറ്റി സുധാകരന്റെ വസതിയില്‍ യോഗം ചേര്‍ന്നെങ്കിലും അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞു.

യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും ഐഗ്രൂപ്പില്‍ ചേരണമെന്ന അഭിപ്രായമാണ് ഉന്നയിച്ചത്. ഒരു വിഭാഗം നാലാംഗ്രൂപ്പായി തുടര്‍ന്ന് സ്വതന്ത്രപ്രവര്‍ത്തനം നടത്തണമെന്നും അഭിപ്രായപ്പെട്ടു. ഒരു ചെറിയവിഭാഗം പേര്‍ എഗ്രൂപ്പില്‍ ചേരണമെന്ന ആവശ്യവും ഉയര്‍ത്തി.

അഭിപ്രായസമന്വയം രൂപീകരിക്കാന്‍18ന് കണ്ണൂരില്‍ വീണ്ടും യോഗം ചേരുന്നതിനും ആലോചനയുണ്ട്. തുടര്‍ന്ന് മറ്റ് ജില്ലകളില്‍ 2005 ജനുവരി 30നകം യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+