ഇന്‍ഫോസിസ് വരുമാനത്തില്‍ ഉയര്‍ച്ച
ബാംഗ്ലൂര്‍: 2004 ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ ഇന്‍ഫോസിസ്് 497.34 കോടിയുടെ അറ്റാദായമുണ്ടാക്കിയതായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നന്ദന്‍ എം. നിലക്കേനി അറിയിച്ചു. 2003 ലെ മൂന്നാം ത്രൈമാസത്തില്‍ ഇത് 328.51 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടാക്കിയതിനേക്കാള്‍ 51.39 ശതമാനം കൂടുതല്‍ ലാഭം കമ്പനി 2004 ലെ മൂന്നാം ത്രൈമാസത്തില്‍ ഉണ്ടാക്കി.
കമ്പനിക്ക് വിദേശങ്ങളിലേക്കുള്ള കരാര്‍ ജോലികല്‍ (ഔട്ടസോഴ്സിംഗ് ജോലികള്‍) വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ പുതിയ 28 ഇടപാടുകാരെക്കൂടി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. ഇതോടെ ആകെയുള്ള ഇടപാടുകാരുടെ എണ്ണം 434 ആയി. ഈ സമയത്തിനുള്ളില്‍ ഇന്‍ഫോസിസിന്റെ ബിപിഒ ഡിവിഷനായ പ്രോജിയോണിലുള്‍പ്പെടെ 2280 പുതിയ ജോലിക്കാരെ കമ്പനി പുതുതായി നിയമിച്ചിട്ടുണ്ട്.
നാലുമാസത്തിനുള്ളില്‍ 256.07 കോടി ഇന്‍ഫോസിസ് നിക്ഷേപത്തുകയായി ഇറക്കിയിട്ടുണ്ട്. 2005 മാര്‍ച്ച് 31 ഓടു കൂടി കമ്പനിയുടെ ആകെ വരുമാനം 7107 കോടിയാക്കാന്‍ സാധിക്കുമെന്ന് കമ്പനി അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശങ്ങളിലേക്കുള്ള ഔട്ട്സോഴ്സിംഗ് ജോലികള്‍ക്ക് കൂടുതല്‍ കരാറുകള്‍ ലഭിക്കുന്നതു കൊണ്ട് മറ്റു കമ്പനികളുമായി മത്സരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും ഇന്‍ഫോസിസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications