Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീഷ്പുരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി ചലച്ചിത്രതാരം അമരീഷ് പുരി (72) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ജനവരി 12 ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമരീഷ്പുരി ഹിന്ദി സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍ നടന്‍മാരില്‍ ഒരാളായിരുന്നു. കാലാപാനി എന്ന മലയാളച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മസ്തിഷ്കത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അമരീഷ്പുരിയുടെ സ്ഥിതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. മലേറിയ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചികിത്സ നടത്തിവരികയായിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

1932ല്‍ നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ അമരീഷ്പുരി ഗൗരവമുള്ള നാടകപ്രവര്‍ത്തനം വര്‍ഷങ്ങളോളം തുടര്‍ന്നു. 1971ലാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറുന്നത്. റേഷ്മ ഔര്‍ ഷാരയാണ് ആദ്യചിത്രം. മിസ്റര്‍ ഇന്ത്യയിലെ അധോലോക നായകനായ മൊഗാംബോ എന്ന കഥാപാത്രം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.

1984ല്‍ സ്ഫീന്‍ സ്പില്‍ബര്‍ഗിന്റെ ഇന്ത്യന്‍ ജോണ്‍സ് ആന്റ് ദി ടെമ്പിള്‍ ഒഫ് ധൂം എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കോയ്ല, കരണ്‍ അര്‍ജുന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+