കോളക്കമ്പനികള്‍ക്കെതിരെ മേനക
ഭുജ്: ഗുജറാത്തിലെ കച്ചില്‍ പരിസ്ഥിതിച്ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 30 കോള സംസ്കരണ യൂണിറ്റുകള്‍ അടച്ചുപൂട്ടണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും ബിജെപി എംപിയുമായ മേനകാഗാന്ധി ആവശ്യപ്പെട്ടു. ഗ്രാമ ഹിതരക്ഷക് അഭിയാന്‍ (ജി.എച്ച്.എ.) സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോള സംസ്കരണ യൂണിറ്റുകള്‍ മലിനീകരണം സൃഷ്ടിക്കുന്നതൊടൊപ്പം ശുദ്ധജലം ഊറ്റിയെടുത്ത് കുടിവെള്ളക്ഷാമവും സൃഷ്ടിക്കുന്നതായി മേനക പറഞ്ഞു.
പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സമുദ്രജലത്തിനു പകരം കുടിവെള്ളക്ഷാമം രൂക്ഷമായ ഈ മേഖലയിലെ ഭൂഗര്‍ഭജലമാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്. ഫാക്ടറികളില്‍ നീളമുള്ള പുകക്കുഴല്‍ വെക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. ഇത് പരിസരവാസികളില്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് കാരണമാവുന്നതായി മേനക പറഞ്ഞു.
കോള സംസ്കരണം നിരോധിച്ച ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് കോള ഇറക്കുമതി ചെയ്താണ് ഈ കമ്പനികള്‍ ഇവിടെ സംസ്കരണം നടത്തുന്നത്. സംസ്കരണത്തിനുശേഷം പൂര്‍ണമായ ഉല്‍പ്പന്നം വീണ്ടും വിദേശങ്ങളിലേക്ക് കയറ്റിയയക്കുകയാണെന്നും മേനക പറഞ്ഞു.
2001ലെ ഭൂകമ്പത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ വ്യവസായങ്ങള്‍ക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രയോജനപ്പെടുത്തിയാണ് ഈ 30 കമ്പനികള്‍ കച്ചില്‍ എത്തിയത്.












Click it and Unblock the Notifications