കാഞ്ചി: തമിഴ്നാട് സര്‍ക്കാര്‍ അപേക്ഷ നല്‍കി
ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി.
ശങ്കരരാമന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ദക്ഷിണേന്ത്യയിലെവിടെയും സ്വാമിയുടെ സാന്നിധ്യമുണ്ടാവരുതെന്ന വിലക്കേര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ ക്ഷേത്രപൂജാരിയായ തിരുകോഷ്ടിയൂര്‍ മാധവനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ചി ശങ്കരാചാര്യര്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജനവരി 20ലേക്ക് മാറ്റി. ജനവരി 20 വരെ ജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്യില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications