പൂജ: ജയലളിതയുടെ വാദം മഠം നിഷേധിച്ചു
കലവൈ: മഠാധിപതിമാരില്ലാതെയും കാഞ്ചി മഠത്തില്‍ പൂജ നടക്കാറുണ്ടെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വാദം ആശ്രമവൃത്തങ്ങള്‍ നിഷേധിച്ചു. എന്നും നടക്കുന്ന ചന്ദ്രമൗലീശ്വര പൂജകള്‍ മഠാധിപതിയോ സഹമഠാധിപതിയോ മാത്രമെ നടത്താറുള്ളൂവെന്ന് ആശ്രമം അറിയിച്ചു.
മഠാധിപതിമാര്‍ യാത്ര പോകുന്ന സന്ദര്‍ഭങ്ങളില്‍ വിഗ്രഹം കൂടെക്കൊണ്ടുപോകുകയാണ് പതിവ്. ജയേന്ദ്രസരസ്വതി മെഹബൂബ് നഗറിലായിരുന്നപ്പോള്‍ വിഗ്രഹം പൂജയ്ക്കായി അവിടെയെത്തിക്കുകയായിരുന്നു പതിവ്. പിന്നീട് അദ്ദേഹത്തെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയപ്പോള്‍ ഇളയ ശങ്കരാചാര്യരായ വിജയേന്ദ്ര സരസ്വതിയാണ് പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
സഹമഠാധിപതിയെ അറസ്റു ചെയ്തതുകൊണ്ട് ആശ്രമത്തില്‍ നടക്കുന്ന പൂജകള്‍ തടസപ്പെടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്തില്‍ ജയലളിത അറിയിച്ചിരുന്നു. മുന്‍പും ഇരുമഠാധിപതികളും ആശ്രമത്തില്‍ ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊന്നും പൂജകള്‍ മുടങ്ങിയിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
ഇരുമഠാധിപതികളും മഠത്തിലില്ലാത്തതു കാരണം മഠത്തിലെ പ്രഭാതപൂജ ജനുവരി 11 ചൊവ്വാഴ്ച തടസപ്പെട്ടിരുന്നു.












Click it and Unblock the Notifications