കാഞ്ചി: ബിജെപിക്കെതിരെ സുബ്രഹ്മണ്യസ്വാമി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠത്തിലെ രണ്ട് സ്വാമിമാരെയും അറസ്റ് ചെയ്തതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ബിജെപിയുടെ ആവശ്യത്തെ ജനതാപാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യംസ്വാമി ശക്തമായി വിമര്‍ശിച്ചു.
സിബിഐക്ക് അന്വേഷണം കൈമാറുന്നത് സ്വാമിമാര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് അവസമൊരുക്കലായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് സോണിയാഗാന്ധിയില്‍ വിശ്വാസം രേഖപ്പെടുത്തലാവുമെന്നും അത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വിനാശകരമാണെന്നും സ്വാമി പറഞ്ഞു.
മഠത്തിന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന വിഎച്ച്പി നേതാവ് അശോക്സിംഗാളിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സ്വാമി വ്യക്തമാക്കി.












Click it and Unblock the Notifications