Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: പരാമര്‍ശങ്ങള്‍ നീക്കാനും അപേക്ഷ നല്‍കി

ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ രണ്ടാമതൊരു അപേക്ഷ കൂടി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

ജയേന്ദ്ര സരസ്വതി മുഖ്യപ്രതിയായ ശങ്കരരാമന്‍ വധക്കേസിലെ തെളിവുകള്‍ സംബന്ധിച്ച സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കേസില്‍ നടന്നുവരുന്ന അന്വേഷണത്തെ സുപ്രിം കോടതിയുടെ പരാമര്‍ശം പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്.

കേസില്‍ ജയേന്ദ്ര സരസ്വതിക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ തമിഴ്നാട് സാധിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ജാമ്യഉത്തരവില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസിനെ സുപ്രിം കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനാണ് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ജാമ്യഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനവരി 12 ബുധനാഴ്ച മറ്റൊരു അപേക്ഷ കൂടി തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. കേസന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ജയേന്ദ്ര സരസ്വതിയെ ദക്ഷിണേന്ത്യേയില്‍ എവിടെയും താമസിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ആദ്യത്തെ അപേക്ഷ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+