കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി മുന്നറിയിപ്പ് സംവിധാനം രണ്ടര വര്‍ഷത്തിനുള്ളില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: സുനാമി മുന്നറിയിപ്പ് സംവിധാനം അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക, സമുദ്ര വികസന മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. 125 കോടി രൂപയാണ് ഈ സംവിധാനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

സമുദ്രാന്തര്‍ഭാഗത്ത് ആറ് കിലോമീറ്റര്‍ അടിയിലായി സമുദ്രാന്തര്‍ഭാഗത്തെ സ്ഥിതി വിലയിരുത്തുന്ന സാങ്കേതികവിദ്യ സ്ഥാപിക്കും. ഇതിനായി ആവശ്യമായ സോഫ്റ്റ്വേര്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കും.

സുനാമിയുടെ വേഗം, അത് എപ്പോള്‍ തീരപ്രദേശത്തേക്ക് കടക്കും, സുനാമി ഏറ്റവും കൂടുതലായി ബാധിച്ചേക്കാവുന്ന പ്രദേശങ്ങളേതൊക്കെ തുടങ്ങിയ വിവരങ്ങള്‍ ഈ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതോടെ ലഭിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ജനവരി 12 ബുധനാഴ്ച ബാംഗ്ലൂരില്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X