നിയമസഭയുടെ ബജറ്റ് സമ്മേളനം ജനവരി 27 മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനവരി 27ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജനവരി 12 ബുധനാഴ്ച മന്ത്രിസഭാസമ്മേളനത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനം ഏപ്രില്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഇതിനിടിയില്‍ സമ്മേളനത്തിന് മൂന്നാഴ്ചത്തെ ഒഴിവുണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷം 20,000 വീടുകള്‍ നിര്‍മിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷ, കാരുണ്യം എന്നിങ്ങനെ രണ്ട് പദ്ധതികളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സുരക്ഷാ ഭവന നിര്‍മാണ പദ്ധതിയുടെ 75 ശതമാനം ഹഡ്കോ വായ്പയായും 25 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായും നല്‍കും. കാരുണ്യ ഭവന നിര്‍മാണ പദ്ധതിക്ക് 75 ശതമാനം ഏതെങ്കിലും സംഘങ്ങള്‍ വഴിയും 25 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications