Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനം ഉടനാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അപടകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് പഠിക്കാന്‍ രൂപീകരിക്കുന്ന റോഡ് സുരക്ഷാ സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

ദേശീയ പാതയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് പഠിച്ച് സമിതി ഫിബ്രവരി 28ന് മുമ്പ് നിര്‍ദേശങ്ങള്‍ തരും. ഇതിനായി ലോകബാങ്കിന്റെ റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് അപകടസാധ്യത കുറയ്ക്കുന്നതിനായി വേണ്ട നടപടികളെടുക്കും.

കൊച്ചിയില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ആവശ്യങ്ങള്‍ അഞ്ചംഗ സമിതി പരിശോധിക്കും. സ്മാര്‍ട്ട് സിറ്റിക്കായി കൊച്ചിയില്‍ 1000 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച വിദേശ സംഘം സംസ്ഥാനത്തെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+