താത്കാലിക വീടുകള്‍ ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി
തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായുള്ള താത്കാലിക വീടുകളുടെ പണി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ജനവരി 12 ബുധനാഴ്ച വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ രാജ്യസഭാ എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു നടത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും എല്ലാ ഭാഗത്തു നിന്നും സഹകരണമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടായിട്ടുണ്ടാവാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുനാമി ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ വിതണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.












Click it and Unblock the Notifications