Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമട സമരം ആയിരം ദിനത്തിലേക്ക്

പാലക്കാട്: കൊക്കകോള കമ്പനിക്കെതിര പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി നടത്തുന്ന സമരം ജനവരി 15ന് 1000 ദിവസം പൂര്‍ത്തിയാകും. ഇതോടനുബന്ധിച്ച് അന്ന് പ്ലാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരസമിതിയുടെയും സമരഐക്യദാര്‍ഢ്യ സമിതിയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

സമരത്തിന്റെ അടുത്ത ഘട്ടത്തിന് അന്ന് തുടക്കംകുറിക്കുമെന്ന് സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വേലൂര്‍ സ്വാമിനാഥന്‍, സമരഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ ആര്‍. അജയന്‍, പെരുമാട്ടി പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വന്ദനാശിവ, ടോണിക്ലര്‍ക്ക്, ആഗ്നസ്ബര്‍ട്രണ്‍, അഫ്ലാത്തൂണ്‍, പ്രശാന്ത്ഭൂഷണ്‍ എന്നിവരും ഡോ. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാരും 15ന് പ്ലാച്ചിമടയിലെത്തും.

കമ്പനിക്കനുകൂലമായുള്ള സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്നും കമ്പനി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് 15ന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയാണെന്ന് നേതാക്കള്‍ വെളിപ്പെടുത്തി.

പ്ലാച്ചിമട സമരത്തിന്റെ അടുത്ത ഘട്ടത്തില്‍ സമരം കൂടുതല്‍ ജനാധിപത്യവത്കരിക്കുമെന്നും പരിസ്ഥിതി, തദ്ദേശ വിഭവങ്ങളുടെമേല്‍ ജനങ്ങള്‍ക്കുള്ള അവകാശം, ജനാധിപത്യം എന്നിവയാണ് പ്ലാച്ചിമട ഉയര്‍ത്തിക്കൊണ്ടുവന്ന സുപ്രധാന വിഷയങ്ങളെന്നും നേതാക്കള്‍ വിശദീകരിച്ചു.

പെപ്സി കമ്പനിക്കെതിരെ എന്തുകൊണ്ട് സമരം നടത്തുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചൂഷണത്തിനും കെടുതിക്കും ഇരയാകുന്ന പ്രാദേശിക ജനവിഭാഗങ്ങളില്‍നിന്നാണ് പ്രതിഷേധസമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതെന്നും സമരം ആര്‍ക്കും സ്പോണ്‍സര്‍ ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+