കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാ.കെ.യു.എബ്രഹാമിനെ എപ്പിസ്കോപ്പയായി തിരഞ്ഞെടുത്തു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: മലങ്കര മാര്‍ത്തോമ സഭയുടെ എപ്പിസ്കോപ്പയായി ഫാ. കെ. യു. എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു.

എപ്പിസ്കോപ്പ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്ന മറ്റൊരു ഫാദറായ ഡോ. കെ. വി. വര്‍ക്കിക്ക് വേണ്ടത്ര വോട്ട് ലഭിക്കാത്തതിനാല്‍ ജനവരി 12 ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.

സഭയുടെ പ്രതിനിധി മണ്ഡലത്തിന്റെ യോഗത്തിലാണ് പുതിയ എപ്പിസ്കോപ്പയെ തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഫാ. എബ്രഹാമിന് വൈദികരുടെ 82.5 ശതമാനം വോട്ടും അല്‍മായരുടെ 85.8 ശതമാനം വോട്ടും ലഭിച്ചു. ഫാ. വര്‍ക്കിക്ക് വൈദികരുടെ 74.7 ശതമാനം വോട്ടും അല്‍മായരുടെ 66.5 ശതമാനം വോട്ടുമാണ് ലഭിച്ചത്. എപ്പിസ്കോപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ 75 ശതമാനം വോട്ടാണ് ലഭിക്കേണ്ടത്.

ഫാ. എബ്രഹാം എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സഭാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. കോട്ടയം മങ്ങാനം കാഞ്ഞിരത്തറ സ്വദേശിയാണ് എബ്രഹാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X