കടല്‍മീന്‍ അയിത്തം മാറ്റാന്‍ സദ്യ
തൃപ്രയാര്‍: കടല്‍മീന്‍ അയിത്തത്തിനെതിരെ എഴുത്തുകാരും സിനിമാതാരങ്ങളുമടക്കമുള്ളവര്‍ അണിനിരന്ന വേദിയില്‍ പ്രൊഫ. സാറാജോസഫ് മീന്‍കറി വിളമ്പി. സ്വയം പാചകം ചെയ്ത മീന്‍കറിയാണ് കടല്‍മത്സ്യത്തിന് അയിത്തം വന്ന സ്ഥലത്ത് അവര്‍ വിളമ്പിയത്.
സുനാമിയുണ്ടായതിനെ തുടര്‍ന്ന് മത്സ്യഉപഭോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊഴിവാക്കാന്‍ തൃപ്രയാര്‍ ബസ്സ്റ്റാന്റ് പരിസരത്താണ് കടല്‍മീന്‍പാചകവും സദ്യയും സംഘടിപ്പിച്ചത്.
2500ഓളം പേര്‍ പങ്കെടുത്ത സമൂഹ കടല്‍മത്സ്യപാചകത്തിന്റെയും സദ്യയുടെയും ഉദ്ഘാടനം സാറാജോസഫ് നിര്‍വഹിച്ചു. സാഹിത്യകാരന്‍ വൈശാഖന്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. എന്നിവര്‍ക്ക് സാറാജോസഫ് മീന്‍കറിയും കപ്പയും നല്‍കിയതോടെയാണ് സദ്യ തുടങ്ങിയത്.
തൊഴിലാളികള്‍ പിടിച്ച സ്രാവ്, അറക്കാ, ചാള, അയില, കുടുത തുടങ്ങിയവയാണ് വിളമ്പിയത്.
തസ്കരവീരന്‍ സിനിമയുടെ സെറ്റില്‍നിന്ന് സംവിധായകന്‍ പി.കെ. ഹരിദാസ്, മാള അരവിന്ദന്‍, പ്രേംകിഷോര്‍, ഷീന, പ്രിയങ്ക തുടങ്ങിയവരെത്തിയത്. വലപ്പാട് മായ കോളേജിലെ വിദ്യാര്‍ത്ഥികളും അനുഭാവം പ്രകടിപ്പിച്ചുകൊണ്ടെത്തിയിരുന്നു.
കളക്ടര്‍ പ്രേമചന്ദ്രക്കുറുപ്പ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. സുഭാഷ്ചന്ദ്രന്‍, സി.എ. മുഹമ്മദ്റഷീദ്, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍. സുബ്രഹ്മണ്യന്‍, മുന്‍ പ്രസിഡണ്ട് ജയ സത്യന്‍, കലാമണ്ഡലം സെക്രട്ടറി ബാലചന്ദ്രന്‍ വടക്കേടത്ത്, ടി.എസ്.ജി.എ. സെക്രട്ടറി സി.ജി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വേദിയുടെ ഒരു ഭാഗത്ത് മത്സ്യവില്‍പനയും ഉണ്ടായിരുന്നു.












Click it and Unblock the Notifications