നായനാരുടെ പേരിടുന്നതിന് വിലക്ക്
കണ്ണൂര്‍: തലശ്ശേരിയില്‍ പണിയുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരിടാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി അനുവാദം നല്‍കിയില്ലെന്ന് സൂചന.
ആശുപത്രിക്ക് നായനാരുടെ പേരിടാനുളള നീക്കത്തിനെതിരെ നായനാരുടെ ഭാര്യ ശാരദടീച്ചര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോവിനും ഫാക്സ് അയച്ചതോടെ സംഭവം വിവാദമായിരുന്നു. സി.പി.എമ്മിന്റെ ലോക്കല്‍ ഏരിയാസമ്മേളനങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആസ്പത്രിയുടെ രേഖകള്‍ സി.പി.എം കേന്ദ്രകമ്മിറ്റി പരിശോധിച്ചിരുന്നു. പണം കണ്ടെത്തുന്നതിനായി ഇറക്കിയ ഓഹരികളില്‍ നല്ലൊരുഭാഗവും സ്വകാര്യ സംരംഭകരുടെതാണെന്നു കമ്മിറ്റി കണ്ടെത്തിയിരുന്നു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും റബ്കോ ചെയര്‍മാനുമായ ഇ.നാരായണന്റെ നേതൃത്വത്തില്‍ തലശ്ശേരിയിലാണ് സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രി പണിയുന്നത്.












Click it and Unblock the Notifications