നീലന്‍ കേസ്: വിധി പറയുന്നത് സ്റേ ചെയ്തു
കൊച്ചി: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ ലൈംഗികപീഡനക്കേസില്‍ ജനവരി 13 വ്യാഴാഴ്ച വിധി പറയുന്നത് ഹൈക്കോടതി ഒരു ദിവസത്തേക്ക് സ്റേ ചെയ്തു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചെറിയാന്‍ കുര്യാക്കോസാണ് വിധി പറയേണ്ടത്. പ്രതിഭാഗം സാക്ഷി ഷെയ്ക്ക് മുഹമ്മദിനെ വിസ്തരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നീലലോഹിത ദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത് ഹൈക്കോടതി ഒരു ദിവസത്തേക്ക് സ്റേ ചെയ്തത്.
ഷെയ്ക്ക് മുഹമ്മദിനെ വിസ്തരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചെറിയാന്‍ കുര്യാക്കോസ് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications