ഡിസാസ്റര്‍ മാനേജ്മെന്റ്: ടി.കെ.ജോസിനെ നീക്കി
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച ഡിസാസ്റര്‍ മാനേജ്മെന്റ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും ടി. കെ. ജോസിനെ നീക്കി. ഇന്ദ്രജിത്ത് സിംഗിനെ പുതിയ സെക്രട്ടറിയായി നിയമിച്ചു.
ജനവരി 12 ബുധനാഴ് ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യമറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് ജോസ് ഒഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനവരി അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രകൃതി ദുരന്തം നേരിടാന്‍ പുതിയ വകുപ്പ് രൂപീകരിക്കാനും വകുപ്പിന്റെ സെക്രട്ടറിയായി കുടുംബശ്രീ ഡയറക്ടര്‍ കൂടിയായ ടി. കെ. ജോസിനെ നിയമിക്കാനും തീരുമാനിച്ചത്.
നിയമനം നടത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ജോസിനെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനത്തിന് ജോസ് വിലങ്ങുതടിയാവുമെന്നതിനാല്‍ ജോസിനെ സെക്രട്ടറി സ്ഥാനത്തു നീക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.












Click it and Unblock the Notifications