കൊപ്രയുടെ താങ്ങുവില 70 രൂപ വര്‍ധിപ്പിച്ചു
ദില്ലി: കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 70 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മില്‍ കൊപ്രയ്ക്കും ഉണ്ട കൊപ്രയ്ക്കും താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്.
2004ല്‍ ക്വിന്റലിന് 3500 രൂപയായിരുന്ന കൊപ്രയുടെ താങ്ങുവില 3570 രൂപയായാണ് വര്‍ധിപ്പിച്ചത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 3820 രൂപയായും വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗത്തിന് ശേഷം ധനകാര്യമന്ത്രി പി. ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്.
2004ല്‍ രണ്ട് തരം കൊപ്രകള്‍ക്കും ക്വിന്റലിന് 180 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷിക ചെലവ്-വില കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications