Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി ശങ്കരാചാര്യര്‍ക്ക് സമന്‍സ്

കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയോട് ഹാജരാകാനാവശ്യപ്പെട്ട് ശങ്കരരാമന്‍ വധക്കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം സമന്‍സയച്ചു.

ജനുവരി 13 വ്യാഴാാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 12 ബുധനാഴ്ചയാണ് മഠാധിപതിക്ക് സമന്‍സ് ലഭിച്ചതെന്ന് മഠം അഭിഭാഷകന്‍ രേവതി വാസുദേവന്‍ പറഞ്ഞു. മഠത്തിലെ കടികാശ്രമം ട്രസ്റ് മാനേജരായ നടരാജനും പ്രത്യേക അന്വേഷണസംഘം ഹാജരാകാനാവശ്യപ്പെട്ട് സമന്‍സയച്ചിട്ടുണ്ട്.

ഇതിനിടെ മഠാധിപതിയെ കാണാനും പൂജകളില്‍ പങ്കെടുക്കാനും അനേകം ഭക്തര്‍ സ്വാമി താമസിക്കുന്ന ആശ്രമസമാധിയിലെത്തി. ജനുവരി 12 ബുധനാഴ്ച ഉച്ചക്കു ശേഷം തൃകാല പൂജകള്‍ നിര്‍വഹിച്ച സ്വാമി രാത്രി എട്ടര വരെ ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്‍കി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ആശ്രമം വക സൗജന്യഭക്ഷണവും വിതരണം ചെയ്തു.

ഹിന്ദുമുന്നണി നേതാവ് രാമഗോപാലനും മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് എം. അരുണാചലവും മഠാധിപതിയെ ഫോണില്‍ വിളിച്ച് വിവരങ്ങളന്വേഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+