Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: ചോദ്യംചെയ്യല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ചെന്നൈ: കാഞ്ചി മഠാധിപതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സഹമഠാധിപതി വിജയേന്ദ്ര സരസ്വതിക്ക് ഗുരുവായ തന്നെപ്പറ്റി യാതൊരു വിചാരവുമില്ലെന്നും തന്നെയും തന്റെ സഹോദരന്‍ രഘുവിനെയും പറ്റി മാത്രമെ ചിന്തിക്കുന്നുവെന്നും മഠാധിപതി പറയുന്നതായി വീഡിയോചിത്രങ്ങളിലുണ്ട്.

ശങ്കരരാമനെ വധിക്കാനോ മര്‍ദിക്കാനോ താനാവശ്യപ്പെട്ടിരുന്നില്ലെന്നു പറയുന്ന മഠാധിപതി ശങ്കരരാമനെഴുതിയ കത്തുകളില്‍ പ്രതിഷേധിക്കുന്നതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് മഠാധിപതിയെ 2004 നവംബര്‍ 11ന് അറസ്റു ചെയ്തതിനെ തുടര്‍ന്ന് ഉന്നതപൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ വീഡിയോചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ചില ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ആരാണ് ചാനലുകള്‍ക്ക് ഇവ നല്‍കിയെന്നതിനെ കുറിച്ച് അറിവായിട്ടില്ല.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ മഠാധിപതിയെ തെക്കേ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് വീഡിയോചിത്രങ്ങള്‍ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് കാഞ്ചി മഠം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനവരി 13 വ്യാഴാഴ്ച 10മണിക്ക് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മഠാധിപതിക്കയച്ച സമന്‍സിന്മേല്‍ മൂന്നരയ്ക്കു ഹാജരായാല്‍ മതിയാകുമോയെന്നാരായുമെന്ന് മഠം വക്കീല്‍ അറിയിച്ചു. രാവിലെ 10.30ന് പൂജകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+