സുനാമി: പിരിവ് കണക്കുകള്‍ പരിശോധിക്കും
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുകയും മറ്റും ചെയ്യുന്ന സാമൂഹിക സംഘടനകളുടെ വരവുചെലവു കണക്കുകള്‍ പരിശോധിക്കാന്‍ നിയപരമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതു സംബന്ധിച്ച പുതിയ നിയമത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തും. പണം എവിടെ നിന്ന് വരുന്നു, അത് എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സംഘടനകള്‍ ബോധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും.
സുനാമി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പണപ്പിരിവിന്റെ കാര്യത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. സംഘടനകള്‍ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് സര്‍ക്കാരിന് അഭിപ്രായമില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സംഘടനകള്‍ അവയുടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications