സഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നില്ല: സമിതി
തിരുവനന്തപുരം: നിയമസഭയില്‍ നല്‍കുന്ന 40 ശതമാനം ഉറപ്പുകളും പാലിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ നിയമസഭാ സമിതി ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പാലിക്കുന്നതില്‍ മുന്നണി വ്യത്യാസമില്ലാതെ മന്ത്രിമാര്‍ അലംഭാവം കാട്ടുന്നതായി സമിതി ചെയര്‍മാനായ ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ജലതര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു അതോറിറ്റി സ്ഥാപിക്കുമെന്നും ദേശീയ പട്ടികജാതി-പട്ടികവര്‍ഗ വികസന കമ്മിഷന്റെ മാതൃകയില്‍ കേരളത്തിലും ഒരു കമ്മിഷന്‍ സ്ഥാപിക്കുമെന്നതും ഉള്‍പ്പെടെയുള്ള നിയമസഭയില്‍ നല്‍കിയ പല വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications