നീലന്‍ കേസ്: വിധി ഹൈക്കോടതി വീണ്ടും നീട്ടി
കൊച്ചി: മുന്‍മന്ത്രി നീലന്‍ ലോഹിതദാസന്‍ നാടാര്‍ക്കെതിരായ ലൈംഗിക പീഡന ശ്രമക്കേസില്‍ വിധി പറയുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. കേസിലെ പ്രതിഭാഗം സാക്ഷി ഷെയ്ഖ് അഹമ്മദിന് തെളിവ് നല്‍കാനായി കോടതി മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി ജനവരി 25 ഉച്ച തിരിച്ച് രണ്ടര വരെ സമയം അനുവദിച്ചു.
കേസില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ. കുര്യാക്കോസ് ജനവരി 13 വ്യാഴാഴ്ച വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കേസില്‍ വ്യാഴാഴ്ച വിധി പറയുന്നത് ഒരു ദിവസത്തേക്ക് സ്റേ ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വിധി പറയുന്നത് വീണ്ടും നീട്ടിവച്ചുകൊണ്ട് വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഷെയ്ഖ് അഹമ്മദിന് 25 വരെ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ 25 വരെ അദ്ദേഹമെത്തിയില്ലെങ്കില്‍ കേസില്‍ അദ്ദേഹത്തെ ഒഴിവാക്കി തുടര്‍നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നീലലോഹിതദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഈ വിധിയുണ്ടായത്.












Click it and Unblock the Notifications