കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കും.
കര്‍ണാടക സര്‍ക്കാരിന്റെ മാതൃകയില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. നേരത്തെ ഓണ്‍ലൈന്‍ ലോട്ടറി വില്പന സര്‍ക്കാര്‍ തടഞ്ഞിരുന്നെങ്കിലും വില്പനനികുതി അടച്ചവര്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറി വില്‍ക്കാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്യും. 1998ലെ കേന്ദ്ര റെഗുലേഷന്‍ നിയമത്തിലെ അഞ്ചാം വകുപ്പ് അനുസരിച്ചാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.
സ്വന്തം നിലയില്‍ ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനാവില്ലെന്ന സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പേപ്പര്‍ ലോട്ടറികളെ ഉത്തരവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications