Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്സി: ഹൈക്കോടതി വിലക്ക് നീക്കി

കൊച്ചി: പുതുതായി നിയമിതരായ 12 പിഎസ്സി അംഗങ്ങള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ വിലക്ക് നീക്കി.

അതേ സമയം ഇവരുടെ നിയമനം കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റിസ് സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് റദ്ദ് ചെയ്തത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് പുതിയ 12 പിഎസ്സി അംഗങ്ങളുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പിഎസ്സിയില്‍ അധിക ജോലിഭാരമുള്ളതിനാലാണ് പുതിയ 12 അംഗങ്ങളെ നിയമിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+