റെയ്ഡില്‍ ചന്ദനത്തടികള്‍ പിടികൂടി
വാളയാര്‍: വാളയാര്‍ അതിര്‍ത്തിയില്‍ അനധികൃത ചന്ദനഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 50 കിലോഗ്രം ചന്ദനത്തൈലവും 360 കിലോഗ്രാം വരുന്ന ചന്ദനത്തടികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫോറസ്റ് ഗാര്‍ഡടക്കം ആറുപേരെ അറസ്റുചെയ്തിട്ടുണ്ട്.
2005 ജനുവരി 13 വ്യാഴാഴ്ച മൂന്നാര്‍ ഡിഎഫ്ഒ രാജന്‍ തെക്കിളിന്റെ നിര്‍ദേശമനുസരിച്ച് ദേവികുളം റെയ്ഞ്ച് ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
കഴിഞ്ഞ ദിവസം ഏഴുകിലോ ചന്ദനവുമായി പിടിയിലായ ഒരാളില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡു നടത്തിയത്.
സംസ്ഥാനത്തെ സ്വകാര്യ ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് മൂന്നു മാസം മുന്‍പ് ഈ കമ്പനി പൂട്ടി സീല്‍ ചെയ്തിരുന്നു. രണ്ടു മാസം മുന്‍പ് പൂട്ടിക്കിടന്ന ഈ ഫാക്ടറിയില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശനത്തിനെത്തിയതിനെ രണ്ട് പൊലീസുകാരെയും ഒരു ഫോറസ്റ് ഗാര്‍ഡിനെയും വാച്ചറെയും ഇവിടെ നിയോഗിച്ചിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് വാച്ചര്‍ മാത്രമെ ഫാക്ടറിയിലുണ്ടായിരുന്നുള്ളൂ. ഫാക്ടറ ി പരിസരത്തു നിന്ന് ഒരു കാറും ജീപ്പും പിടിച്ചെടുത്തിട്ടുണ്ട്.
അടച്ചുപൂട്ടാനുള്ള ഉത്തരവിനെ മറികടന്ന് ഫോറസ്റ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും അറിവോടെയാണ് ഇത്തരം ഫാക്ടറികള്‍ വാളയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങിയത്.
കിലോയ്ക്ക് 800 രൂപ വിലയുള്ള ചന്ദനം കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശങ്ങളിലേക്കയക്കുന്ന ഒരു ചന്ദനമാഫിയ തന്നെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications