കാഞ്ചി: കേസുകള്‍ പുറത്തേക്കു മാറ്റണമെന്ന് അദ്വാനി
നാഗ്പൂര്‍: കാഞ്ചി ജയേന്ദ്രസരസ്വതിക്കെതിരെയുള്ള കേസുകള്‍ തമിഴ്നാടില്‍ നിന്നു പുറത്തേക്കു മാറ്റണമെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നടക്കുന്ന ചിന്തന്‍ ബൈഠകില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മഠാധിപതിയെ അറസ്റുചെയ്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനെപ്പറ്റി ആലോചിച്ചുവരികയാണ്. ഈ സംഭവം ഹിന്ദുസമൂഹത്തെ വ്രണപ്പെടുത്തമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കണ്ട് താനും വാജ്പേയിയും അടക്കമുള്ള ബിജെപിനേതാക്കള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഠാധിപതിയെ വളരെ മോശം രീതിയിലാണ് തമിഴ്നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും കേസുകള്‍ വഴിവിട്ട രീതിയിലാണ് അന്വേഷിക്കുന്നതെന്നും അദ്വാനി ആരോപിച്ചു.
കാഞ്ചി സംഭവത്തെക്കുറിട്ട് പ്രവീണ്‍ തൊഗാഡിയ, മുരളീമനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളുമായി അദ്വാനി ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications