വീഡിയോ ചിത്രങ്ങള്‍ കൃത്രിമം: ജയേന്ദ്രസരസ്വതി
കാഞ്ചീപുരം: തന്നെ ചോദ്യംചെയ്യുന്നതെന്നു കാണിച്ച് ചില ടെലിവിഷന്‍ ചാനലുരള്‍ കാണിച്ച വീഡിയോചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി. ഈ ചിത്രങ്ങള്‍ പരസ്യമായി സംപ്രേഷണം ചെയ്തതിനെ ശങ്കരരാമന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യകപൊലീസ് സംഘത്തിനു നല്‍കിയ കത്തില്‍ സ്വാമി ചോദ്യം ചെയ്തു.
തന്റെയും ആശ്രമത്തിന്റെയും പ്രതിഛായ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ളശ്രമമാണിതെന്നും കത്തില്‍ മഠാധിപതി പറഞ്ഞിട്ടുണ്ട്.
വീഡിയോ ചിത്രങ്ങളില്‍ സഹമഠാധിപതി വിജയേന്ദ്രസരസ്വതിയെ മഠാധിപതി കുറ്റപ്പെടുത്തുന്നതായും ശങ്കരരാമനെ വധിക്കാനോ മര്‍ദിക്കാനോ താനാവശ്യപ്പെട്ടിരുന്നില്ലെന്നും സ്വാമി പറയുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications